വോൾവ്സിന്റെ ഗോൾകീപ്പർ ജോൺ റൂഡി 2021/22 പ്രീമിയർ ലീഗ് സീസണിൽ ക്ലബ്ബിൽ തുടരും. താരം ക്ലബുമായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ചിരിക്കുകയാണ്. മുൻ ഇംഗ്ലണ്ട് ഇന്റർനാഷണൽ ആയ റൂഡി വോൾവ്സിനായി 60ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 2017/18 സീസൺ തുടക്കം മുതൽ ക്ലബിൽ ഉള്ള റൂഡി ഇപ്പോൾ ഡ്രസിംഗ് റൂമിലെ പ്രധാന അംഗമാണ്
കേംബ്രിഡ്ജ് യുണൈറ്റഡ്, എവർട്ടൺ, നോർവിച് സിറ്റി തുടങ്ങിയ ക്ലബ്ബുകളിൽ ആയി 400ലധികം ഗെയിമുകൾ താരം കളിച്ചിട്ടുണ്ട്. പോർച്ചുഗൽ കീപ്പർ റൂയി പട്രീഷ്യോയുടെ വന്നതിനു ശേഷം താരം വോൾവ്സിൽ ഡെപ്യൂട്ടിയുടെ റോളിലേക്ക് മാറി. പട്രിസിയോ ക്ലബ് വിടുന്നതോടെ വീണ്ടും ഒന്നാം നമ്പറാകാൻ ആകും എന്ന പ്രതീക്ഷയിലാണ് റൂഡി. വോൾവ്സിനായി 66 മത്സരം കളിച്ച താരം 34 ക്ലീൻ ഷീറ്റുകൾ നേടിയിട്ടുണ്ട്.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



