റേസിസം മടുപ്പിക്കുന്നു, വിരമിക്കാനായി കാത്തിരിക്കുകയാണെന്ന് ഇംഗ്ലണ്ട് താരം

- Advertisement -

ഫുട്‌ബോൾ ലോകത്തെ വംശീയ അധിക്ഷേപങ്ങൾ മടുപ്പിക്കുന്നു എന്നും ഇത് കാരണം താൻ വിരമിക്കാനാവുന്ന ഘട്ടം എത്തുന്ന വരെ കാത്തിരിക്കുകയാണെന്നും ഇംഗ്ലണ്ട് താരം ഡാനി റോസ്. മോയിസ് കീനിനെതിരായ വംശീയ അധിക്ഷേപങ്ങൾ ചർച്ചയായി കൊണ്ടിരിക്കെയാണ് സ്പർസ് താരം ഏറെ ചർച്ചയാകുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്.

28 വയസുകാരനായ റോസിന് നേരെ ഇംഗ്ലണ്ടിനായി കളിക്കെ നിരവധി തവണ വംശീയ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഫുട്‌ബോളിൽ ഇനിയും എനിക്ക് അഞ്ചോ ആറോ വർഷങ്ങൾ ബാക്കിയുണ്ട്, ആ കാലം കഴിയാൻ കാത്തിരിക്കുകയാണ്. വിരമിക്കാൻ വേണ്ടിയുള്ള കാത്തിരിപ്പാണ് അത്. വംശീയ അധിക്ഷേപങ്ങൾക് രാജ്യങ്ങൾക് കേവലം പിഴ ശിക്ഷ മാത്രം ലഭിക്കുന്നത്‌ കഷ്ടമാണ് എന്നിങ്ങനെയാണ് റോസ് പരാമർശിച്ചത്.

നേരത്തെ യുവന്റസ് താരം മോയിസ് കീനിനെതിരെ വംശീയ ആക്ഷേപം നടന്നപ്പോൾ അതിനെ ചെറുതായി കണ്ട് യുവന്റസ് സഹ താരം ബനുചി നടത്തിയ പ്രസ്താവനകളും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

Advertisement