ഫുട്ബോൾ ഇടവേളയിൽ സൈനിക സേവനം നടത്താൻ ഒരുങ്ങി സോൺ

- Advertisement -

ദക്ഷിണ കൊറിയൻ താരമായ സോൺ സൈനിക സേവനം നടത്താൻ ഒരുങ്ങുന്നു. നാലാഴ്ച നീളുന്ന സൈനിക സേവനം നിർബന്ധമായും സോണിന് ചെയ്യേണ്ടതുണ്ട്. ഇപ്പോൾ പ്രീമിയർ ലീഗ് റദ്ദാക്കിയിരിക്കുന്ന സമയം സൈനിക സേവനത്തിനായി ഉപയോഗിക്കാൻ ആണ് സോൺ ശ്രമിക്കുന്നത്. ഇപ്പോൾ ഇംഗ്ലണ്ടിൽ നിന്ന് കൊറിയയിൽ എത്തിയ സോൺ ക്വാരന്റീനിൽ കഴിയുകയാണ്.

പ്രീമിയർലീഗ് തുടങ്ങാൻ ഇനിയും വൈകും എന്ന് ഉറപ്പായാൽ സോൺ ഏപ്രിൽ 20ന് സൈനിക സർവീസിൽ കയറും. ശരിക്കും ഒരോ ദക്ഷിണ കൊറിയക്കാരനും നിർബന്ധമായും 21 മാസം സൈനിക സേവനം നടത്തേണ്ടതുണ്ട്. എന്നാൽ കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയത് കൊണ്ട് ആ സൈനിക സേവനത്തിൽ ഇളവ് ലഭിച്ചിരുന്നു.

Advertisement