റൂണിക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെ നയിക്കാൻ പറ്റിയ താരമാണ് ഗ്രീൻവുഡ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന് അടുത്ത കാലത്ത് കിട്ടിയതിൽ ഏറ്റവും മികച്ച താരമാണ് മേസൺ ഗ്രീൻവുഡ് എന്ന് മുൻ ഇംഗ്ലീഷ് സ്ട്രൈക്കർ മൈക്കിൾ ഓവൻ. വെയ്ൻ റൂണിക്ക് ശേഷം ഇത്ര വലിയ ഒരു താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന് കിട്ടിയില്ല എന്നും ഓവൻ പറയുന്നു. ഗ്രീൻവുഡ് അത്ര മികച്ച ടാലന്റാണ്. താരത്തിനെ നോക്കുമ്പോൾ അടുത്ത റൂണി ആകും എന്ന് തനിക്ക് പ്രതീക്ഷയുണ്ട് എന്ന് ഓവൻ പറയുന്നു.

ഗ്രീൻവുഡ് ഈ മികവ് തുടർന്നാൽ അടുത്ത പത്ത് വർഷത്തേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നയിക്കാൻ താരത്തിനാകുമെന്നാണ് തന്റെ വിശ്വാസം എന്നും. റൂണിയെ പോലെ യുണൈറ്റഡിന്റെ നട്ടെല്ലാകാൻ ഗ്രീൻവുഡിനാകും എന്നും ഓവൻ പറയുന്നു. 19കാരനായ താരം ഈ സീസണിൽ 12 ഗോളും നാല് അസിസ്റ്റും യുണൈറ്റഡിനായി സംഭാവന ചെയ്തിട്ടുണ്ട്.

Advertisement