മേജർ ലീഗ് സോക്കർ ഇത്തവണ നോക്കൗട്ട് ടൂർണമെന്റായി നടക്കും

- Advertisement -

അമേരിക്കൻ ഫുട്ബോൾ ലീഗായ മേജർ ലീഗ് സോക്കർ ഇത്തവണ ലീഗ് പോലെ ആയിരിക്കില്ല നടക്കില്ല. പകരം ലോകകപ്പ് ഒക്കെ പോലെയുള്ള ടൂർണമെന്റ് പോലെ ആകും നടക്കുക. 26 ടീമുകളെ ആറു ഗ്രൂപ്പുകളായി തിരിച്ചു കൊണ്ട് ആകും ഇത്തവണ മേജർ ലീഗ് സോക്കർ നടക്കുക. ജൂലൈ എട്ടു മുതൽ ആകും ടൂർണമെന്റ് നടക്കുക. ഒരോ ഗ്രൂപ്പിൽ നിന്നും മുന്നിൽ എത്തുന്നവരെ വെച്ച് നോക്കൗട്ട് തലത്തിലൂടെ ലീഗ് വിജയികളെ തീരുമാനിക്കും.

ലീഗ് വിജയിക്കുന്നവർ കോൺകകാഫ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടും. ഫ്ലോറിഡയിലെ ഡിസ്നി വേൾഡ് റിസോട്ടിൽ വെച്ചാകും മത്സരങ്ങൾ നടക്കുക. അമേരിക്കയിൽ ഈ വർഷത്തെ സീസൺ ആരംഭിച്ച ഉടനെ ആയിരുന്നു കോവിഡ് കാരണം ഫുട്ബോൾ മത്സരങ്ങൾ നിർത്തി വെക്കേണ്ടി വന്നത്. ആകെ രണ്ട് റൗണ്ട് മത്സരങ്ങൾ മാത്രമെ അമേരിക്കയിൽ നടന്നിരുന്നുള്ളൂ. കോവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമാണ് ഇപ്പോൾ അമേരിക്ക.

Advertisement