കിരീടം നേടിയ സമ്മാനത്തുക ഗാർഹിക പീഡനങ്ങൾക്ക് ഇരയാവർക്ക് നൽകാൻ ചെൽസി തീരുമാനം

- Advertisement -

ഇംഗ്ലണ്ടിലെ വനിതാ ലീഗായ വനിതാ സൂപ്പർ ലീഗ് ചാമ്പ്യൻസ് ആയി ചെൽസിയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ലീഗ് വിജയികൾക്ക് കിട്ടുന്ന സമ്മാനത്തുക മുഴുവൻ ഗാർഹി പീഡനങ്ങൾക്ക് ഇരയായ സമൂഹത്തിന്റെ ഉന്നമനത്തിനായി ചിലവഴിക്കും എന്ന് ചെൽസി ക്ലബ് അറിയിച്ചു. ഒരു ലക്ഷം പൗണ്ട് ആണ് വനിതാ സൂപ്പർ ലീഗ് വിജയികൾക്ക് ലഭിക്കുന്നത്.

നേരത്തെയും ഗാർഹിക പീഡനങ്ങൾക്ക് ഇരയാവർക്ക് വേണ്ടി ചെൽസി വനിതാ ടീം രംഗത്ത് വന്നിട്ടുണ്ട്. പകുതിക്ക് ഉപേക്ഷിച്ച ലീഗിൽ ശരാശരി പോയന്റിന്റെ അടിസ്ഥാനത്തിലാണ് ചെൽസിയെ കഴിഞ്ഞ ദിവസം വിജയികളായി പ്രഖ്യാപിച്ചത്. ഈ സീസണിൽ ചെൽസി ഒരു മത്സരം പോലും പരാജയപ്പെട്ടിരുന്നുല്ല. ചെൽസിയുടെ മൂന്നാം ലീഗ് കിരീടമാണ് ഇത്.

Advertisement