റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ട്രാൻസ്ഫറിൽ 100 മില്യൺ ഡോളറിന് മേലെയാണ് റയൽ മാഡ്രിഡിന് ലഭിച്ചത്. ഈ ട്രാൻസ്ഫറിൽ നേട്ടമുണ്ടാക്കുന്നത് റയൽ മാഡ്രിഡ് മാത്രമല്ല. റൊണാൾഡോയുടെ പഴയ ക്ലബ് ആയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പെടെയുള്ള താരങ്ങളാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് പുറമെ സ്പോർട്ടിങ് ക്ലബ്, നാഷിയോണൽ എന്നീ ക്ലബുകൾക്കും ഈ ട്രാൻസ്ഫറിൽ നിന്ന് ഒരു തുക ലഭിക്കും.
ഫിഫയുടെ സോളിഡാരിറ്റി ഫോർമുല വഴിയാണ് ഈ മൂന്ന് ക്ലബുകളും നേട്ടമുണ്ടാക്കാൻ പോവുന്നത്, അതായത് ഒരു കളിക്കാരന്റെ 12 വയസ് മുതൽ 23 വയസ് വരെയുള്ള കാലയളവിൽ ആദ്ദേഹത്തിൽ നിക്ഷേപം നടത്തിയ ക്ലബുകൾക്ക് എല്ലാം തുടർന്നുള്ള എല്ലാ ട്രാൻസ്ഫറിലും ഒരു നിശ്ചിത ശതമാനം തുക നഷ്ടപരിഹാരമായി നൽകണം, അത് കൊണ്ടാണ് റൊണാൾഡോയുടെ പഴയ ക്ലബുകൾ ആയ ഈ മൂന്ന് ക്ലബുകൾക്കും നേട്ടമുണ്ടാകുന്നത്.
ഏകദേശം മൂന്ന് മില്യണോളം തുക വീതമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പെടെയുള്ള മൂന്ന് ക്ലബുകൾക്കും ലഭിക്കുന്നത്. ഏകദേശം 20കോടിക്കു മേൽ ഇന്ത്യൻ രൂപ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial














