വീണ്ടും അബദ്ധവുമായി ലിവർപൂൾ ഗോൾകീപ്പർ

- Advertisement -

ചാമ്പ്യൻസ് ലീഗ് ഫൈനലിലെ അബദ്ധത്തിന്റെ ഓർമ്മ മായുന്നതിന് മുമ്പ് വീണ്ടും ഒരു ഹൗളറ് സംഭവിച്ചിരിക്കുകയാണ് ലിവർപൂൾ ഗോൾകീപ്പർ ലോരിസ് കരിയസിന്. ഇന്നലെ ലിവർപൂളിന്റെ പ്രീസീസൺ മത്സരത്തിലാണ് ഗോൾകീപ്പറുടെ അബദ്ധത്തിൽ ഒരു ഗോൾ പിറന്നത്. ട്രാന്മെർ റോവേഴ്സിനെതിരെ തനിക്ക് എളുപ്പം കൈക്കലാക്കാൻ പറ്റുന്ന പന്ത് കൈവിട്ടാണ് കരിയസ് ഗോൾ വഴങ്ങിയത്.

മത്സരം എന്തായാലും ലിവർപൂൾ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. ലിവർപൂളിനായി ലല്ലാന, യുവ താരങ്ങളായ ഷെയി ഓജൊ, കമാചോ എന്നിവർ ഗോളുകൾ നേടി. ലിവർപൂളിന്റെ പ്രീസീസണിലെ രണ്ടാം വിജയമാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement