“ബെൻസീമ ബാലൻ ഡി ഓർ നേടും” – റൊണാൾഡോ

ഇത്തവണത്തെ ബാലൻ ഡി ഓർ നേടാൻ ഏറ്റവും യോഗ്യൻ റയൽ മാഡ്രിഡ് സ്ട്രൈക്കർ കരീം ബെൻസീമ ആണെന്ന് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ. കരീം ബെൻസേമ മാത്രമാണ് ഈ വർഷത്തെ ഫിഫ ബാലൺ ഡി ഓർ പുരസ്കാര നേടാൻ അർഹൻ എന്നാണ് റൊണാൾഡോ കരുതുന്നത്. ഈ ഡിസംബറിലാണ് ബാലൻ ഡി ഓർ വിജയികളെ പ്രഖ്യാപിക്കുക. റൊണാൾഡോ മെസ്സി എന്നിവർ അല്ലാതെ ഒരു വിജയി ഇത്തവണ ഉണ്ടാകും എന്നാണ് കരുതുന്നത്. ലെവൻഡോസ്കിയും ബെൻസീമയും ആണ് നോമിനേഷനിൽ ഉള്ള മറ്റൊരു പ്രധാന താരം.

“ഒരു സംശയവും ഇല്ലാതെ തനിക്ക് പറയാൻ ആകും ബാലൺ ഡി ഓർ നേടാൻ എന്റെ ഫേവറിറ്റ് ബെൻസിമയാണ്,” റൊണാൾഡോ ഫേസ്ബുക്കിൽ കുറിച്ചു. “മികച്ച സ്ട്രൈക്കറായ ബെൻസീമ മികച്ച ഫോമിലാണ്. അവസാന 10 വർഷക്കാലമായി അദ്ദേഹം ലോക ഫുട്ബോളിലെ മികച്ച താരങ്ങളിൽ ഒന്നായി തുടരുന്നു” റൊണാൾഡോ പറഞ്ഞു.