പ്രീമിയർ ലീഗിൽ 100 ഗോളുകൾ നേടുന്ന മൂന്നാമത്തെ ആഫ്രിക്കൻ താരമായി മാനെ

20211016 172446

ഇന്ന് വാറ്റ്ഫോർഡിന് എതിരായ മത്സരത്തിൽ ആദ്യ ഗോൾ നേടിയതോടെ ലിവർപൂൾ താരം സാഡിയോ മാനെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നൂറു ഗോളുകൾ എന്ന നേട്ടത്തിൽ എത്തി. സലായുടെ അസിസ്റ്റിൽ നിന്നായിരുന്നു മാനെയുടെ നൂറാം ഗോൾ. പ്രീമിയർ ലീഗിൽ നൂറു ഗോളുകൾ നേടുന്ന മുപ്പത്തി ഒന്നാമത്തെ താരമാണ് മാനെ. മൂന്നാമത്തെ ആഫ്രിക്കൻ താരവും. സഹ ലിവർപൂൾ താരം സലായും മുൻ ചെൽസി താറ്റം ദ്രോഗ്ബയും മാത്രമാണ് ഇതിനു മുമ്പ് പ്രീമിയർ ലീഗിൽ നൂറ് ഗോളുകൾ നേടിയിട്ടുള്ള ആഫ്രിക്കൻ താരങ്ങൾ.

മാനെ സൗതാമ്പ്ടണ് വേണ്ടി 22 ഗോളുകളും ലിവർപൂളിനായി 78 ഗോളുകളും നേടി.

Only three African players in the competition’s history have scored 100+ Premier League goals:

🇨🇮 Didier Drogba (104)
🇪🇬 Mohamed Salah (103)
🇸🇳 Sadio Mané (100)

Previous article“ബെൻസീമ ബാലൻ ഡി ഓർ നേടും” – റൊണാൾഡോ
Next articleഅടുത്ത ഐ പി എൽ നിറഞ്ഞ കാണികളുമായി ഇന്ത്യയിൽ തന്നെ നടക്കും