റൊണാൾഡോക്ക് കൗൺസലിങ് ആവശ്യമാണ് – ഇയാൻ റൈറ്റ്

റൊണാൾഡോക്ക് കൗൺസലിങ് ആവശ്യമാണ് എന്ന അഭിപ്രായം മുന്നോട്ട് വച്ചു മുൻ ഇംഗ്ലണ്ട് ആഴ്‌സണൽ ഇതിഹാസതാരം ഇയാൻ റൈറ്റ്. കരിയർ അവസാനിക്കാൻ പോവുന്നു എന്ന വസ്തുത റൊണാൾഡോക്ക് ഉൾക്കൊള്ളാൻ ആവാത്തത് ആണ് താരത്തിന്റെ പ്രശ്നം എന്നും റൈറ്റ് കൂട്ടിച്ചേർത്തു.

എല്ലാ ഫുട്‌ബോൾ താരങ്ങൾക്കും ഈ പ്രശ്നം ഉണ്ടാവും എന്നു പറഞ്ഞ റൈറ്റ് തന്റെ കരിയറിന്റെ അവസാനവും ഈ പ്രശ്നം നേരിട്ടത് ആയി എന്നും കൂട്ടിച്ചേർത്തു. ഇത്രമാത്രമെ ഉള്ളൂ എന്നു നമുക്ക് തോന്നും എന്നു പറഞ്ഞ റൈറ്റ് റൊണാൾഡോക്ക് യാഥാർത്ഥ്യം ഉൾക്കൊള്ളാൻ വലിയ പ്രയാസം ആയിരിക്കും എന്നും വ്യക്തമാക്കി. അതിനാൽ തന്നെ താരത്തിന് കൗൺസലിങ് ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.