ക്രിസ്റ്റ്യാനോ റൊണാൾഡോയും കവാനിയും പരിശീലനം പുനരാരംഭിച്ചു

പരിക്ക് കാരണം അവസാന മത്സരത്തിൽ ഇല്ലാതിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയും എഡിസൻ കവാനിയും പരിശീലനം പുനരാരംഭിച്ചു. ഇരുവരും ഇന്ന് മുതൽ കാരിങ്ടണിൽ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്‌. അടുത്ത മത്സരം മുതൽ ഇരുവരും ടീമിനൊപ്പം ഉണ്ടാകും. അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയോട് വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇനി ശനിയാഴ്ച ടോട്ടനത്തെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടേണ്ടത്.

അടുത്ത കാലത്തായി വളരെ മോശം പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കാഴ്ചവെക്കുന്നത്‌. ഗോളടിക്കാൻ യുണൈറ്റഡ് നന്നായി പ്രയാസപ്പെടുന്നുമുണ്ട്. കവാനിയുടെയും റൊണാൾഡോയുടെയും വരവ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഊർജ്ജം നൽകിയേക്കാം‌. എന്നാൽ അവരും അത്ര നല്ല പ്രകടനമല്ല ഈ സീസണിൽ ഇതുവരെ കാഴ്ച വെച്ചത്.