ഡാനിഷ് ഫാറൂഖും അൻവർ അലിയും ഇന്ത്യൻ ടീമിൽ, ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്ക് മുമ്പ് ഹോർമിപാമും എത്തും

ഈ മാസം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായുള്ള സ്ക്വാഡിലേക്ക് എഫ് സി ഗോവയുടെ സെന്റർ ബാക്ക് അൻവർ അലിയും ബെംഗളൂരു എഫ് സിയുടെ ഡാനിഷ് ഫാറൂഖും എത്തി‌. പരിക്കേറ്റ സുനിൽ ഛേത്രിക്കും ആഷിഖ് കുരുണിയനും പകരമാണ് അൻവർ അലിയും ഡാനിഷും സ്ക്വാഡിൽ എത്തുന്നത്. ഇരുവരും ഇന്ത്യൻ ക്യാമ്പിൽ ചേരും. ഐ എസ് എൽ പ്ലേ ഓഫും ഫൈനലും നടക്കാൻ ഉള്ളതിനാൽ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെയും ജംഷദ്പൂരിന്റെയും പുതിയ യുവതാരങ്ങളെ ഇപ്പോൾ സ്ക്വാഡിലേക്ക് പരിഗണിക്കാതിരുന്നത്‌.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോർമിപാം, പൂട്ടിയ ജംഷദ്പൂരിന്റെ റിത്വിക് ദാസ് എന്നിവർ ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്ക് മുമ്പ് ഇന്ത്യൻ ടീമിൽ എത്തിയേക്കും. ഇപ്പോൾ ഇവർക്ക് ഇന്ത്യൻ ടീമുമായി ഇണങ്ങാൻ അധികം സമയം ലഭിക്കില്ല എന്നതിനാൽ ആണ് സ്റ്റിമാച് ഹോർമിപാമിനെയും റിത്വിക് ദാസിനെയും ഒന്നും പരിഗണിക്കാതിരുന്നത്.

മാർച്ച് 23, മാർച്ച് 26 തീയതികളിൽ യഥാക്രമം ബഹ്‌റൈനും ബെലാറസിനെയും ആണ് ഇന്ത്യ നേരിടേണ്ടത്.