“റൊണാൾഡോയുടെ സാന്നിദ്ധ്യം തന്റെ പ്രകടനത്തെ ബാധിക്കുന്നില്ല” – ബ്രൂണോ ഫെർണാണ്ടസ്

ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ബ്രൂണോയുടെ പ്രകടനം മോശമാകാൻ കാരണം എന്ന വാദം നിഷേധിച്ച് ബ്രൂണോ ഫെർണാണ്ടസ്. റൊണാൾഡോ ഒരു പ്രശ്നം അല്ല എന്ന് ബ്രൂണോ പറയുന്നു. ക്രിസ്റ്റ്യാനോ വന്നപ്പോൾ സീസണിൽ ഞങ്ങൾക്ക് അതിശയകരമായ തുടക്കമായിരുന്നു ലഭിച്ചിരുന്നത്. റൊണാൾഡോയുടെ ആദ്യ മത്സരത്തിൽ അദ്ദേഹം രണ്ട് ഗോളുകൾ നേടിയിരുന്നു, ഞാൻ ഒന്നും സ്കോർ ചെയ്തു. ബ്രൂണോ പറയുന്നു.

അതിന് ശേഷവും ഞാൻ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം കളിച്ച് നിരവധി ഗോളുകൾ നേടി. എന്റെ എല്ലാ ഗോളുകളും ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം കളിക്കുമ്പോൾ വന്നതാണെന്ന് ഞാൻ കരുതുന്നു. അതിനാൽ അതൊരു പ്രശ്‌നമാണെന്ന് ഞാൻ കരുതുന്നില്ല. ഞാൻ അദ്ദേഹത്തോടൊപ്പം ദേശീയ ടീമിനൊപ്പവും കളിച്ചിട്ടുണ്ട്, അതിനാൽ അത് ഒരിക്കലും പ്രശ്‌നമാകുമെന്ന് ഞാൻ കരുതുന്നില്ല” ബ്രൂണോ പറഞ്ഞു.