“ഐ എസ് എല്ലിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ലൂണ” – ഇവാൻ

Img 20220722 180817

ഇന്ന് കേരള ബ്ലാസ്റ്റേഴ്സിൽ കരാർ പുതുക്കിയ അഡ്രിയാൻ ലൂണ ഈ ലീഗിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. അഡ്രിയാൻ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിന്‌ ഏറ്റവും യോജിച്ച കളിക്കാരനായിരുന്നു. ഐഎസ്‌എലിലെ ഏറ്റവും മൂല്യമുള്ള കളിക്കാരിലൊരാളാണ്‌ അദ്ദേഹം. ഇവാൻ പറഞ്ഞു.

മഹത്തായ വ്യക്തിത്വമുള്ള അദ്ദേഹം ടീമിലേക്ക്‌ എതെങ്കിലും തരത്തിലുള്ള പ്രത്യേകത കൊണ്ടുവരുന്ന കളിക്കാരനാണ്‌. ലൂണ കരാർ നീട്ടിയതിൽ ഞങ്ങളെല്ലാവരും സന്തോഷത്തിലാണ്. ഇവാൻ പറഞ്ഞു. അടുത്ത സീസണിൽ അദ്ദേഹം കൊച്ചിയിലെത്തുമെന്നതിൽ സന്തോഷമുണ്ട്. ആ മഞ്ഞക്കടലിനു മുന്നിൽ കളിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ്‌ അദ്ദേഹമെന്നും എനിക്ക് ഉറപ്പുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സ്‌ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ പറഞ്ഞു.