റൊണാൾഡോയെ അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കില്ല എന്ന് ക്ലബ് പ്രസിഡന്റ്

Newsroom

Cristiano Ronaldo Man Utd F365 1024x538
Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് എന്ന അഭ്യൂഹങ്ങൾ നിരസിച്ച് അത്ലറ്റിക്കോ മാഡ്രിഡ് പ്രസിഡന്റ് എൻറികെ സെരെസോ. റൊണാൾഡോ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് എന്ന കഥ ആരാണ് ആരംഭിച്ചത് എന്ന് തനിക്ക് അറിയില്ല എന്ന് അദ്ദേഹം പറഞ്ഞു. “ആരാണ് ഇത്തരം വാർത്തകൾ പടച്ചു വിടുന്നത്. ഈ വാർത്ത അടിസ്ഥാന രഹിതമാണ്” എൻറികെ പറഞ്ഞു.

റൊണാൾഡോയെ സ്വന്തമാക്കുക എന്നത് അത്ലറ്റിക്കോ മാഡ്രിഡിന് ഒരിക്കലും നടക്കാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. റൊണാൾഡോയെ വാങ്ങില്ല എന്ന് നേരത്തെ ബയേണും ചെൽസിയും പറഞ്ഞിരുന്നു. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരികെയെത്തിയ റൊണാൾഡോ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം തുടരാൻ തന്നെയാണ് സാധ്യത.