ലൂയിസ് സുവാരസ് ബാല്യകാല ക്ലബിൽ മടങ്ങിയെത്തി

ഉറുഗ്വേ താരം ലൂയിസ് സുവാരസ് തന്റെ ബാല്യകാല ക്ലബ് ആയ നാഷണലിൽ തിരിച്ചെത്തി. താൻ കരിയർ തുടങ്ങിയ ക്ലബിലേക്ക് വർഷങ്ങൾക്ക് ശേഷമാണ് താരം തിരിച്ചെത്തുന്നത്. ലിവർപൂൾ, ബാഴ്‌സലോണ അത്ലറ്റികോ മാഡ്രിഡ് ക്ലബുകളിൽ അടക്കം ഇതിഹാസ സമാനമായ കരിയറിന് ശേഷമാണ് താരം ജന്മനാട്ടിൽ തിരിച്ചെത്തുന്നത്.

അത്ലറ്റികോ മാഡ്രിഡുമായുള്ള കരാർ അവസാനിച്ച ശേഷം ഫ്രീ ഏജന്റ് ആയ സുവാരസ് അമേരിക്കയിൽ എം.എൽ.എസ് ക്ലബിൽ എത്തും എന്ന സൂചന ഉണ്ടായിരുന്നു എങ്കിലും താരം പഴയ ക്ലബിന്റെ കരാർ സ്വീകരിക്കുക ആയിരുന്നു. 2022 ഡിസംബർ വരെയാണ് സുവാരസ് നിലവിൽ തന്റെ ബാല്യകാല ക്ലബും ആയി കരാറിൽ ഏർപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന. സുവാരസ് തന്നെയാണ് തന്റെ ട്രാൻസ്ഫർ വിവരം സാമൂഹിക മാധ്യമങ്ങൾ വഴി പുറത്ത് വിട്ടത്.