ക്ലബിൽ തുടരണം എങ്കിൽ വേതനം കുറക്കണം, ഡിയോങ്ങിന് മേൽ സമ്മർദ്ദം ചെലുത്തി ബാഴ്സലോണ

20220727 004205

ബാഴ്സലോണയും ഡിയോങ്ങും തമ്മിലുള്ള അവസാന ചർച്ചയിലും താരം തന്റെ വേതനം കുറക്കാൻ തയ്യാറായില്ല. വേതനം കുറക്കാൻ മാത്രമല്ല ക്ലബ് വിടാനും ഡിയോങ്ങ് ഒരുക്കമല്ല എന്നത് ബാഴ്സലോണ മാനേജ്മെന്റിനെ വിഷമിപ്പിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് നിരന്തരം താരത്തിനായി ശ്രമിച്ചിട്ടും താരം ക്ലബ് വിടാൻ ഒരുക്കം ആയിരുന്നില്ല. ബാഴ്സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ കരാർ ധാരണയിൽ എത്തിയിട്ടും താരത്തെ വിൽക്കാൻ ആയിരുന്നില്ല.

ബാഴ്സലോണയിൽ തുടരാൻ ആഗ്രഹിക്കുന്നത് ഡിയോങ് ക്ലബ് വിടുന്നുണ്ട് എങ്കിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ താല്പര്യപ്പെടുന്നില്ല‌. ഡിയോങ്ങിനോട് വേതനം കുറക്കാൻ തയ്യാറായില്ല എങ്കിൽ താരത്തെ വിൽക്കുക അല്ലാതെ വേറെ വഴിയില്ല എന്ന് ക്ലബ് അറിയിച്ചിട്ടുണ്ട് എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ പറയുന്നത്.
Img 20220615 101505
ഡിയോങ് ക്ലബ് വിടുക ആണെങ്കിൽ കെസ്സി, ക്രിസ്റ്റൻസൺ, സെർജി റൊബേർടോ എന്നിവരെ അടുത്ത സീസൺ ലാലിഗയിലേക്ക് രജിസ്റ്റർ ചെയ്യാൻ ബാഴ്സലോണക്ക് ആകും. അതുകൊണ്ട് ഡിയോങ് പോകുന്നത് തന്നെയാണ് ബാഴ്സലോണയും താല്പര്യപ്പെടുന്നത്. ഡിയോങ് പോയാൽ ഫിനാൻഷ്യൽ ഫെയർ പ്ലേയിൽ 45 മില്യൺ യൂറോയോളം ബാഴ്സക്ക് ഇളവ് ലഭിക്കും.

ഡിയോങ്ങിനെ വാങ്ങാനായി മാഞ്ചസ്റ്റർ യുണൈറ്റഡ് 85 മില്യൺ യൂറോ ബാഴ്സലോണക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ചെൽസിയും ഇപ്പോൾ ഡിയോങ്ങിനായി ശ്രമിക്കുന്നുണ്ട്.