റോമയുടെ സനിയോളോയെ സ്വന്തമാക്കാൻ ബൗണ്മത്തും രംഗത്ത്

Newsroom

20230126 162105

റോമയുടെ അറ്റാക്കിങ് മിഡ്ഫീൽഡർ സനിയോളോ ൽയെ സ്വന്തമാക്കാ‌‌ൻ ആയി എ സി മിലാൻ ശ്രമിക്കുന്നതിന് ഇടയില്വലിയ ഓഫറുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ബൗണ്മത്. ഇംഗ്ലീഷ് ക്ലബ് 30 മില്യൺ റോമക്ക് വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ. റോമക്ക് സെൽ ഓൺ ക്ലോസ് നൽകാനും ബൗണ്മത് ഒരുക്കമാണ്. ഇംഗ്ലണ്ടിൽ നിന്ന് സ്പർസും സനിയോളോക്ക് ആയി ശ്രമിച്ചിരുന്നു എങ്കിലും ലോൺ നീക്കം ആയതു കൊണ്ട് റോമ ആ ട്രാൻസ്ഫറിന് എതിരായിൽ നിൽക്കുകയായിരുന്നു.

ഈ ജനുവരിയിൽ തന്നെ സനിയോളയെ വിൽക്കാൻ ആകുമെന്നാണ് റോമ പ്രതീക്ഷിക്കുന്നത്. അവസണ രണ്ടു സീസണുകളിലെ പരിക്ക് പ്രശ്നം മറികടന്ന് കഴിഞ്ഞ സീസൺ അവസാനത്തിൽ ഗംഭീര ഫോമിൽ എത്താൻ സനിയോളക്ക് ആയിരുന്നു. എന്നാൽ ഈ സീസൺ തുടക്കം മുതൽ താരം ക്ലബ് വിടാൻ ആയി ശ്രമിക്കുന്നുണ്ടായിരുന്നു. പരിശീലകൻ ജോസെയും സനിയോളോ ക്ലബ് വിടുന്നതിന് അനുകൂലമാണ്. സനിയോളക്ക് ഇപ്പോൾ 2024വരെ റോമയിൽ കരാർ ഉണ്ട്.