അസരെങ്കയെ തോൽപ്പിച്ച് റൈബാകിന ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ

Newsroom

Updated on:

Picsart 23 01 26 16 33 09 806

വിംബിൾഡൺ ചാമ്പ്യൻ എലീന റൈബാകിന രണ്ട് തവണ ഓസ് ഓപ്പൺ ചാമ്പ്യനായ വിക്ടോറിയ അസരെങ്കയെ 7-6(4), 6-3 എന്ന സ്കോറിന് തോൽപ്പിച്ച് ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ എത്തി‌. അവസാന മൂന്ന് മേജറുകൾക്ക് ഇടയിൽർ രണ്ടാം ഗ്രാൻഡ്സ്ലാം ഫൈനലാണ് റൈബാകിനയ്ക്ക് ഇത്‌

റൈബാകിന 162929

2001-ൽ ജെന്നിഫർ കാപ്രിയാറ്റിക്ക് ശേഷം (ഹിംഗിസ്, ഡാവൻപോർട്ട്, സെലെസ്) ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സിംഗിളിൽ ഒരു എഡിഷനിൽ 3 മുൻ ഗ്രാൻഡ് സ്ലാം ചാമ്പ്യൻമാരെ (ഇഗാ സ്വിറ്റെക്, ജെലീന ഒസ്റ്റാപെങ്കോ, വിക്ടോറിയ അസരെങ്ക) പരാജയപ്പെടുത്തുന്ന ആദ്യ വനിതാ താരമായും എലീന റൈബാകിന മാറി. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ അവർ ബെലാറഷ്യൻ അഞ്ചാം സീഡ് അരിന സബലെങ്കയുമായോ സീഡ് ചെയ്യപ്പെടാത്ത പോൾ മഗ്ദ ലിനറ്റുമായോ ആകും എലീന കളിക്കുക.