ദേശീയ ബീച്ച് സോക്കർ, ഗുജറാത്തിനെ തകർത്തെറിഞ്ഞ് കേരളം തുടങ്ങി

Newsroom

Img 20230126 Wa0051

ടൂർണമെന്റിന് ആതിഥേയരായ ഗുജറാത്തിനെ തകർത്തെറിഞ്ഞു കൊണ്ട് ഹീറോ നാഷണൽ ബീച്ച് സോക്കർ ചാമ്പ്യൻഷിപ്പ് 2022-23ന് കേരളം ആവേശകരമായ തുടക്കം കുറിച്ചു. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഗുജറാത്തിനെ 6-0 ന് തകർത്ത് കേരളം കിരീടം നേടാൻ ആണ് എത്തിയത് എന്ന് വ്യക്തമാക്കി. മത്സരത്തിന്റെ 11, 21, 30 മിനിറ്റുകളിൽ ഗോൾ നേടിക്കൊണ്ട് ഹാട്രിക് നേടിയ സുഹൈൽ യു ഇന്ന് കേരളത്തിന്റെ കളിയിലെ താരമായി.

എട്ടാം മിനിറ്റിൽ സ്റ്റെഫിൻ, 32ാം മിനിറ്റിൽ മുഹ്‌സീർ, പത്താം മിനിറ്റിൽ ജിക്‌സൺ എന്നിവരാണ് കേരളത്തിന്റെ മറ്റു ഗോൾ സ്‌കോറർമാർ. കേരളത്തിന്റെ പ്രതിരോധം മറികടന്ന് ഒരു വഴി കണ്ടെത്താനാകാതെ ഗുജറാത്ത് വിഷമിക്കുന്നതാണ് ഇന്ന് ദുമാസ് ബീച്ചിലെ അരീന 2 കളത്തിൽ കാണാൻ ആയത്. കേരളത്തിന് ഇതൊരു മികച്ച തുടക്കമാണ്, ജനുവരി 28 ന് രാജസ്ഥാനെതിരായ അടുത്ത മത്സരത്തിൽ ഈ പ്രകടനം മെച്ചപ്പെടുത്താനാകും അവർ ശ്രമിക്കുക.