ക്ലബ്ബ് റെക്കോർഡ് തുക മുടക്കി സിറ്റി, റോഡ്രി ഇനി മാഞ്ചെസ്റ്ററിൽ

na

Download the Fanport app now!
Appstore Badge
Google Play Badge 1

അത്ലറ്റികോ മാഡ്രിഡിന്റെ സ്പാനിഷ് മധ്യനിര താരം റോഡ്രിയുടെ റിലീസ് ക്ളോസ് തുകയായ 70 മില്യൺ യൂറോ മാഞ്ചസ്റ്റർ സിറ്റി ല ലീഗ ഓഫീസിൽ അടച്ചതായി അത്ലറ്റി സ്ഥിതീകരിച്ചു. ഇതോടെ സാങ്കേതികമായി താരം സിറ്റിയുടെ കളിക്കാരനായി. ഇനി താരത്തിന്റെ മെഡിക്കൽ മാത്രമാണ് ബാക്കിയുള്ളത്.

ബാഴ്‌സലോണയുടെ സെർജിയോ ബുസ്കേറ്റ്സിന്റെ ശൈലിയുമായി ഏറെ സാമ്യമുള്ള ശൈലിയിൽ കളിക്കുന്ന താരത്തെ ഫെർണാഡീഞ്ഞോയുടെ ദീർഘ കാല പകരക്കാരനായാണ് ഗാർഡിയോള കാണുന്നത്. 23 വയസുകാരനായ താരം വിയ്യാ റയലിലൂടെയാണ് സീനിയർ കരിയർ ആരംഭിക്കുന്നത്. 2015 മുതൽ 2018 വരെ അവിടെ കളിച്ച താരം പിന്നീട് 2018 ൽ 20 മില്യൺ നൽകിയാണ് അത്ലറ്റി താരത്തെ സ്വന്തമാക്കിയത്.