റോഡ്രിഗോ മാഞ്ചസ്റ്റർ സിറ്റിയിൽ 2027വരെ തുടരും

Newsroom

20220712 151207
Download the Fanport app now!
Appstore Badge
Google Play Badge 1

മധ്യനിര താരം റോഡ്രിഗോ മാഞ്ചസ്റ്റർ സിറ്റി കരാറിന്റെ പുതിയ മൂന്ന് വർഷത്തെ വിപുലീകരണത്തിൽ ഒപ്പുവച്ചു, 26 കാരനായ താരം 2027 ജൂൺ വരെ ക്ലബ്ബിൽ തുടരും. 2019 വേനൽക്കാലത്ത് സിറ്റിയിൽ ചേർന്നതിനുശേഷം ടീമിന്റെ പ്രധാന ഭാഗമായി തുടരുകയാണ് മിഡ്‌ഫീൽഡർ. ഇത്തിഹാദിൽ തന്റെ മൂന്ന് സീസണുകളിലായി 151 മത്സരങ്ങൾ റോഡ്രി കളിച്ചു.

സ്പെയിനിനായി 33 അന്താരാഷ്ട്ര മത്സരങ്ങളും റോഡ്രി കളിച്ചിട്ടുണ്ട്.

സിറ്റിയിലെ തന്റെ സമയം താൻ ഇഷ്ടപ്പെട്ടിരുന്നുവെന്നും തന്റെ ഗെയിം വികസിപ്പിക്കുന്നത് തുടരാനുള്ള ഏറ്റവും നല്ല സ്ഥലമാണിതെന്നും കരാർ ഒപ്പുവെച്ച ശേഷം റോഡ്രി പറഞ്ഞു. 2019-ൽ സിറ്റിയിൽ ചേരുന്നത് എന്റെ കരിയറിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് ട്രോഫികൾ നേടാനുള്ള ഏറ്റവും നല്ല അവസരം ഈ ക്ലബ് വാഗ്ദാനം ചെയ്യുന്നു, അതുകൊണ്ടാണ് കൂടുതൽ കാലം ഇവിടെ താമസിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. റോഡ്രി പറഞ്ഞു.