മാഞ്ചിനി റോമയിൽ കരാർ പുതുക്കി

ഡിഫൻഡർ ജിയാൻലൂക്ക മാൻസിനി റോമയിൽ ഒരു പുതിയ ദീർഘകാല കരാർ ഒപ്പുവെച്ചു. 2027 ജൂൺ 30 വരെ നീണ്ടുനിൽക്കുന്ന പുതിയ അഞ്ച് വർഷത്തെ കരാറിലാണ് 26 കാരനായ മാൻസിനി ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ കോച്ച് ജോസെ മൗറീഞ്ഞോയ്ക്ക് കീഴിൽ 45 മത്സരങ്ങളിൽ താരം റോമ ഡിഫൻസിൽ ഉണ്ടായിരുന്നു.

2019ലെ വേനൽക്കാലത്ത് ആണ് മാൻസിനി റോമയിൽ എത്തിയത്. ഇതുവരെ 127 മത്സരങ്ങൾ റോമക്കായി കളിച്ചിട്ടുണ്ട്. ക്ലബ്ബിനായി ഏഴ് ഗോളുകൾ നേടുകയും ചെയ്തു. കഴിഞ്ഞ മേയിൽ യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടം റോമ സ്വന്തമാക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ മാൻസിനിക്ക് ആയിരുന്നു.