നാനി ഇനി ഓസ്ട്രേലിയയിൽ

Newsroom

Picsart 22 07 12 15 05 23 227
Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ പോർച്ചുഗൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ലൂയിസ് നാനി ഇനി ഓസ്ട്രേലിയയിൽ കളിക്കും. ഓസ്‌ട്രേലിയൻ ടീമായ മെൽബൺ വിക്ടറി ആണ് നാനിയെ സ്വന്തനാക്കിയത്. ഇറ്റാലിയൻ ക്ലബായ വെനിസിയയിൽ ആയിരുന്നു നാനി അവസാന സീസണിൽ കളിച്ചിരുന്നത്.

2015-ൽ യുണൈറ്റഡ് വിട്ടതിന് ശേഷം അമേരിക്ക, സ്‌പെയിൻ, തുർക്കി എന്നിവിടങ്ങളിൽ എല്ലാം നാനി കളിച്ചിട്ടുണ്ട്. 35കാരനായ താരം രണ്ട് വർഷത്തെ കരാറിൽ ആണ് ഓസ്ട്രേലിയയിൽ എത്തുന്നത്.

പോർച്ചുഗലിനായി 112തവണ കളിച്ചിട്ടുള്ള താരമാണ് നാനി. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം നാല് തവണ പ്രീമിയർ ലീഗ് കിരീടം നേടാൻ നാനിക്ക് ആയിട്ടുണ്ട്‌. 2012 ലെ അലസ്സാൻഡ്രോ ഡെൽ പിയറോയ്ക്ക് ശേഷം ഓസ്‌ട്രേലിയൻ ഫുട്ബോളിലെ ഏറ്റവും വലിയ സൈനിംഗ് ആകും ഇത്.