റോബ് ഹോൾഡിംഗിന് ആഴ്സണലിൽ പുതിയ കരാർ

Newsroom

ആഴ്സണൽ സെന്റർ ബാക്ക് റോബ് ഹോൾഡിംഗ് ആഴ്സണലിൽ പുതിയ കരാർ ഒപ്പുവെച്ചു. 2024വരെ ക്ലബിൽ തുടരാവുന്ന കരാറിലാണ് ഹോൾഡിങ് ഒപ്പുവെച്ചത്‌. ആഴ്സണലിന് 2025ലേക്ക് കരാർ നീട്ടാനുള്ള വ്യവ്സ്ഥയും പുതിയ കരാറിൽ ഉണ്ട്. കഴിഞ്ഞ സീസണിൽ ആഴ്സണലിന്റെ എഫ് എ കപ്പ് കിരീടത്തിൽ നിർണായ പങ്കുവഹിച്ച താരമാണ് ഹോൾഡിങ്.

ആഴ്സണൽ കരിയറിൽ വലിയ പരിക്ക് ഒക്കെ അതിജീവിക്കേണ്ടി വന്നിട്ടുള്ള താരം ഇപ്പോൾ ആഴ്സണലിന്റെ പ്രധാന താരങ്ങളിൽ ഒന്നാണ്. ആഴ്സണലിന് വേണ്ടി 96 മത്സരങ്ങൾ താരം ഇതുവരെ കളിച്ചിട്ടുണ്ട്. 2016ൽ ആയിരുന്നു ബോൾട്ടണിൽ നിന്ന് ഹോൾഡിംഗ് ആഴ്സണലിൽ എത്തിയത്.