വീണ്ടും റിച്ചാർലിസൺ, എവർട്ട‌ൺ നാലാമത്

Newsroom

എവർട്ടൺ താരം റിച്ചാർലിസൺ തന്റെ ഗംഭീര ഫോം തുടരുകയാണ്. തുടർച്ചയായ നാലാം മത്സരത്തിലും എവർട്ടന്റെ വിജയശില്പി ആയിരിക്കുകയാണ് റിച്ചാർലിസൺ. ഇന്ന് വെസ്റ്റ് ബ്രോമിനെ നേരിട്ട എവർട്ടൺ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ ആയിരുന്നു റിച്ചാർലിസന്റെ ഗോൾ. സിഗുർഡ്സന്റെ പാസ് സ്വീകരിച്ച് ആയിരുഞ്ഞ് റിച്ചാർലിസൻ എവർട്ടണെ മുന്നിൽ എത്തിച്ചത്. കഴിഞ്ഞ മത്സരത്തിലും ഈ കൂട്ടുകെട്ടാണ് ഗോൾ സമ്മാനിച്ചത്.

ഇതാദ്യമായാണ് റിച്ചാർലിസൻ തുടർച്ചയായ നാലു ലീഗ് മത്സരത്തിൽ ഗോൾ നേടുന്നത്. അവസാന ആറു മത്സരങ്ങളിൽ നിന്ന് ആറു ഗോളുകൾ നേടാൻ റിച്ചാർലിസനായി. ഈ വിജയം എവർട്ടണെ 46 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് എത്തിച്ചു.