സെൽഫ് ഗോളിൽ വിജയവുമായി സ്പർസ്

20210305 004755

ഇംഗ്ലീഷ് പ്രീമിയർ ലീഗിലും വിജയം തുടർന്ന് സ്പർസ്. ആദ്യ നാലിൽ തിരികെയെത്താൻ ശ്രമിക്കുന്ന സ്പർസ് ഇന്ന് റിലഗേഷൻ പോരിൽ ഉള്ള ഫുൾഹാമിനെയാണ് തോൽപ്പിച്ചത്.
മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സ്പർസിന്റെ വിജയം. 19ആം മിനുട്ടിലൊരു സെൽഫ് ഗോളിലൂടെ ആയിരുന്നു സ്പർസിന്റെ ലീഡ്. സോണിന്റെ പാസിൽ നിന്ന് ഡെലെ അലിയുടെ ഗോൾശ്രമം ഒരു ഡിഫ്ലക്ഷനുലൂടെ ഫുൾഹാം വലയിൽ കയറുക ആയിരുന്നു.

ആ ഗോളിനപ്പുറം ഗോൾ നേടാൻ സ്പർസിനായില്ല. കെയ്ൻ, സോൺ, ബെയ്ല്, ഡെലെ അലി എന്നിവരെല്ലാമൊരുമിച്ച് സ്പർസിന്റെ ആദ്യ ഇലവനിലെത്തിയ മത്സരമായിരുന്നു ഇത്. എങ്കിലും അധികം അവസരങ്ങൾ ജോസെയുടെ ടീം സൃഷ്ടിച്ചില്ല. ഈ വിജയം സ്പർസിനെ ലീഗിൽ എട്ടാം സ്ഥാനത്ത് നിർത്തുകയാണ്‌. 42 പോയിന്റാണ് സ്പർസിനുള്ളത്.

Previous articleവീണ്ടും റിച്ചാർലിസൺ, എവർട്ട‌ൺ നാലാമത്
Next articleആൻഫീൽഡിൽ വീണ്ടും ലിവർപൂൾ ദുരന്തം, പുതിയ പരിശീലകന് കീഴിൽ കുതിപ്പ് തുടർന്ന് ചെൽസി