ഫ്രാങ്ക്ഫെർട്ടുമായുള്ള മത്സരത്തിൽ നടന്ന അനിഷ്ടസംഭവങ്ങളുടെ പേരിൽ വെസ്റ്റ്ഹാം ക്യാപ്റ്റൻ ഡെക്ലൻ റൈസ്, കോച്ച് ഡേവിഡ് മോയസ് എന്നിവർക്ക് യുവേഫയുടെ വിലക്ക്. റൈസ് രണ്ടു മത്സരങ്ങളിലും മോയസ് ഒരു മത്സരത്തിലും ആണ് പുറത്തിരിക്കേണ്ടി വരിക.
യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിലാണ് യുവേഫയുടെ നടപടികൾക്ക് കാരണമായ സംഭവങ്ങൾ അരങ്ങേറിയത്. ക്യാപ്റ്റൻ റൈസ് മത്സര ശേഷം മടങ്ങവേ മത്സരം നിയന്ത്രിച്ച റഫറിയെ മോശമായ രീതിയിൽ സംസാരിച്ചു എന്നതായിരുന്നു കുറ്റം.റഫറി അഴിമതി നടത്തിയെന്നും താരം ഉന്നയിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മത്സരത്തിൽ പ്രതിരോധ താരം ക്രെസ്വെൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതായിരുന്നു.
മത്സരത്തിനിടയിൽ ബോൾ ബോയിക്ക് നേരെ പന്തടിച്ചതിന്റെ പേരിൽ കോച്ച് ഡേവിഡ് മൊയസിന് നേരെയും റഫറി ചുവപ്പ് കാർഡ് വീശിയിരുന്നു.
ഫ്രാങ്ക്ഫെർട്ടിനും യുവേഫയുടെ നടപടികൾ നേരിടേണ്ടി വരും. ആരാധകരുടെ ചെയ്തികൾ കാരണമായി ഒരു മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ കളിക്കേണ്ടി വരും. കരിമരുന്നു പ്രയോഗത്തിന്റെ പേരിൽ ഇരു ടീമുകൾക്കും പിഴയും ചുമത്തിയിട്ടുണ്ട്.

അടുത്ത സീസണിലേക്ക് കോൺഫെറൻസ് ലീഗിലേക്ക് യോഗ്യത നേടിയ വെസ്റ്റ്ഹാമിന് ആദ്യ മത്സരങ്ങളിൽ വിലക്ക് നേരിടുന്ന റൈസിന്റെയും മോയസിന്റെയും അഭാവം നേരിടേണ്ടി വരും.