നവോമി ഒസാക്ക വിംബിൾഡണിൽ കളിക്കില്ല എന്ന് വ്യക്തമാക്കി

Newsroom

Osaka
Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ലോക ഒന്നാം നമ്പർ താരം നവോമി ഒസാക്ക വിംബിൾഡണിൽ കളിക്കില്ല എന്ന് വ്യക്തമാക്കി. പരിക്ക് കാരണമാണ് കളിക്കാത്തത് എന്നും അടുത്ത സീസൺ വിംബിൾഡണിൽ കാണാം എന്നും ഒസാക്ക പറഞ്ഞു. നാല് തവണ ഗ്രാൻഡ് സ്ലാം ജയിച്ച ഒസാക നേരത്തെ തന്നെ വിംബിൾഡൺ കളിക്കില്ല എന്ന് പറഞ്ഞിരുന്നു. ഉക്രെയ്ൻ അധിനിവേശത്തിന് മറുപടിയായി ഓൾ ഇംഗ്ലണ്ട് ക്ലബ് റഷ്യൻ, ബെലാറഷ്യൻ കളിക്കാരെ വിലക്കിയതിനെ തുടർന്ന് വിംബിൾഡണിൽ നിന്ന് റാങ്കിംഗ് പോയിന്റുകൾ നീക്കം ചെയ്യാനുള്ള എടിപി, ഡബ്ല്യുടിഎ ടൂർ തീരുമാനം ആണ് ഒസാക കളിക്കില്ല എന്ന് നേരത്തെ തന്നെ തീരുമാനിക്കാൻ കാരണം.

കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ വിംബിൾഡണിന്റെ സിംഗിൾസ് എൻട്രി ലിസ്റ്റിൽ ജാപ്പനീസ് താരത്തിന്റെ പേര് ഉണ്ടായിരുന്നു. കഴിഞ്ഞ മാസത്തെ ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ തന്നെ ഒസാക്ക തോറ്റു പുറത്തായിരുന്നു