6 വിക്കറ്റ് നഷ്ടം, ആന്റിഗ്വയിൽ ബംഗ്ലാദേശ് കൂപ്പുകുത്തുന്നു

രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശ് ബാറ്റിംഗിന് താളപ്പിഴ. മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ബംഗ്ലാദേശ് 115/6 എന്ന നിലയിലാണ്. ബംഗ്ലാദേശിന് വിന്‍ഡീസിന്റെ ലീഡിനൊപ്പമെത്തുവാന്‍ 47 റൺസ് കൂടി നേടേണ്ടതുണ്ട്.

42 റൺസ് നേടിയ മഹമ്മുദുള്‍ ഹസന്‍ ജോയ് മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പൊരുതി നോക്കിയത്. വിന്‍ഡീസിനായി കെമര്‍ റോച്ച്, കൈൽ മയേഴ്സ്, അൽസാരി ജോസഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.