റിക്കാർഡോ പെരേയ്ര ഇനി ഈ സീസണിൽ കളിക്കില്ല, യൂറോയും സംശയത്തിൽ

- Advertisement -

ലെസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് വലത് ബാക്ക് റിക്കാർഡോ പെരേയ്ര ഈ സീസണിൽ ലെസ്റ്ററിനായി ഇനി പന്ത് തട്ടില്ല. ലെസ്റ്റർ സിറ്റിയുടെ ആസ്റ്റൻ വില്ലക്ക് എതിരായ 4-0 ത്തിനു ജയിച്ച പ്രീമിയർ ലീഗ് മത്സരത്തിൽ ഏറ്റ പരിക്ക് ആണ് താരത്തിന് വിനയായത്. മുട്ടുകാലിന് ആണ് താരത്തിന് പരിക്കേറ്റത്.

എ. സി.എൽ പരിക്ക് ആയതിനാൽ തന്നെ പരിക്ക് ഗുരുതരമായത് ആണ്. സീസണിൽ ലെസ്റ്ററിന്റെ മികച്ച താരങ്ങളിൽ ഒരാൾ ആണ് പരിചയസമ്പന്നനായ പോർച്ചുഗീസ് താരം. അതിനാൽ തന്നെ താരത്തിന്റെ അഭാവം അവർക്ക് വലുതായി ബാധിക്കും. അതോടൊപ്പം യൂറോ കപ്പിൽ താരം കളിച്ചില്ലെങ്കിൽ അത് പോർച്ചുഗൽ ടീമിനും വലിയ നഷ്ടം ആവും.

Advertisement