മുൻ യുണൈറ്റഡ് താരം റാവേൽ മോറിസൺ ഷെഫീൽഡിൽ

- Advertisement -

പ്രീമിയർ ലീഗ് ക്ലബ്ബ് ഷെഫീൽഡ് യുണൈറ്റഡ് റാവേൽ മോറിസന്റെ സൈനിംഗ് പൂർത്തിയാക്കി. ഒരു മാസം മുൻപ് താരം ക്ലബ്ബ്മായി പരിശീലനം ആരംഭിച്ചിരുന്നു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരമാണ് റാവേൽ മോറിസൺ. ഒരു വർഷത്തെ കരാറാണ് ക്ലബ്ബ് താരത്തിന് നൽകിയിരിക്കുന്നത്.

ഈ സീസണിൽ പ്രീമിയർ ലീഗിലേക് സ്ഥാന കയറ്റം കിട്ടിയ ക്ലബ്ബ് പൂർത്തിയാകുന്ന നാലാമത്തെ സൈനിംഗ് ആണ് തരത്തിന്റേത്. മുൻപ് ഫിൽ ജാഗിയേൽക, ലൂക്ക് ഫ്രീമാൻ, കാലം റോബിൻസൻ എന്നിവരെയും ക്ലബ്ബ് സ്വന്തമാക്കിയിരുന്നു. യുണൈറ്റഡിന്റെ യൂത്ത് ടീം വഴി വളർന്ന താരതിന് പക്ഷെ സീനിയർ ടീമിൽ കാര്യമായ അവസരം ലഭിച്ചിരുന്നില്ല. പിന്നീട് 2010 മുതൽ 2015 വരെ വെസ്റ്റ് ഹാമിൽ ആണ് താരം കളിച്ചത്‌. ഇതിനിടെ ബിർമിങ്ഹാം, കാർഡിഫ്, ക്യൂ പി ആർ ടീമുകളിൽ ലോണിൽ കളിച്ച താരം 2015 മുതൽ 2019 വരെ ലാസിയോയിലാണ് കളിച്ചത്. അവസാനം കളിച്ച ഓസ്റ്റർസഡ് ക്ലബ്ബ്മായി കരാർ റദ്ദാക്കിയാണ് താരം വീണ്ടും പ്രീമിയർ ലീഗിലേക് മടങ്ങി എത്തുന്നത്.

Advertisement