ലംപാർഡിന്റെ യുവ നിരയിൽ ഇടമില്ല, അമ്പാടു ചെൽസിക്ക് പുറത്തേക്ക്

- Advertisement -

ഫ്രാങ്ക് ലംപാർഡിന്റെ യുവ ടീമിൽ ഈഥൻ അമ്പാടുവിന് ഇടമില്ല. താരം ഈ സീസണിൽ ലോണിൽ പോയേക്കും എന്ന സൂചന നൽകി ചെൽസി പരിശീലകൻ ഫ്രാങ്ക് ലംപാർഡ്. ലോണിനായി തയ്യാറെടുക്കുന്ന താരം ചെൽസി ടീമിനൊപ്പം പ്രീ സീസണിൽ പങ്കെടുക്കുന്നില്ല. നിലവിൽ ജപ്പാനിലാണ് ചെൽസിയുടെ പ്രീ സീസൺ ടൂർ.

കഴിഞ്ഞ സീസണിൽ കേവലം 5 മത്സരങ്ങൾ കളിച്ച അമ്പാടുവിന് ലോണിൽ പോകുന്നതാകും മികച്ച ഓപ്‌ഷൻ എന്നതാണ് ലംപാർഡിന്റെ അഭിപ്രായം. 18 വയസ്സ് മാത്രം പ്രായമുള്ള താരം 2017 ഡിസംബറിലാണ് ചെൽസിയിൽ എത്തുന്നത്. അമ്പാടു താൻ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് എങ്കിലും നിലവിലെ സാഹചര്യത്തിൽ ലോണിൽ കൂടുതൽ കളികൾ കളിക്കുന്നതാകും താരത്തിന്റെ ഭാവിക്ക് നല്ലത് എന്നും ഡർബി പരിശീലകനായിരിക്കെ താരത്തെ ലോണിൽ ലഭിക്കാൻ താൻ ശ്രമിച്ചതായും ലംപാർഡ് വ്യക്തമാക്കി.

ആസ്റ്റൺ വില്ല, ഷെഫീൽഡ് യുണൈറ്റഡ് എന്നീ പ്രീമിയർ ലീഗ് ടീമുകൾ താരത്തെ സ്വന്തമാക്കാൻ ചെൽസിയുമായി ചർച്ചയിലാണ്. വെയിൽസ് ദേശീയ താരമാണ് അമ്പാടു.

Advertisement