സബ്ജൂനിയർ ഫുട്ബോൾ; കോഴിക്കോടിനും പാലക്കാടിനും വിജയ തുടക്കം

- Advertisement -

39ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പാലക്കാടിനും കോഴിക്കോടിനും ഇന്ന് വിജയം. ഇന്ന് വൈകിട്ട് നടന്ന ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ പാലക്കാട് ആലപ്പുഴയെ ആണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു പാലക്കാടിന്റെ വിജയം. പാലക്കാടിനു വേണ്ടി ഉജ്വൽ കുമാർ ഇരട്ട ഗോളുകൾ നേടി. ശബരി പ്രസാദ് റിസുവാൻ എന്നിവരാണ് ഗോളുകൾ നേടിയത്. അശ്വിനാണ് ആലപ്പുഴയുടെ ആശ്വാസ ഗോൾ നേടിയത്.

കൊല്ലത്തെ ആണ് കോഴിക്കോട് ഇന്ന് തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു കോഴിക്കോടിന്റെ വിജയം. അംജദ്, അഭിഷേക്, മുഹമ്മദ് സിയാൻ എന്നിവരാണ് കോഴിക്കോടിനായി ഗോൾ നേടിയത്. നാളെ ഗ്രൂപ്പ് ബിയിലെ ബാക്കി മത്സരങ്ങൾ നടക്കും.

Advertisement