റാഷ്ഫോർഡ് ലിവർപൂളിന് എതിരെ കളിക്കും

20211022 014037

ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇടയിൽ പരിക്കേറ്റ റാഷ്ഫോർഡിന്റെ സ്ഥിതി ആശങ്കാജനകമല്ല എന്ന് റിപ്പോർട്ട്. അറ്റലാന്റയ്ക്ക് എതിരായ മത്സരത്തിൽ കാലിനു പരിക്കേറ്റ റാഷ്ഫോർഡ് അന്ന് സബ്ബായി കളം വിട്ടിരുന്നു. എന്നാൽ റാഷ്ഫോർഡിന്റെ പരിക്ക് പ്രശ്നമല്ല എന്നും താരം ലിവർപൂളിന് എതിരായ മത്സരത്തിൽ കളിക്കും എന്നും മാഞ്ചസ്റ്റർ യുണൈറ്റഡുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. റാഷ്ഫോർഡ് ദീർഘകാല പരിക്ക് കഴിഞ്ഞ് കഴിഞ്ഞ ആഴ്ചയായിരുന്നു തിരിച്ചെത്തിയത്.

തിരികെയെത്തിയ രണ്ടു മത്സരങ്ങളിലും റാഷ്ഫോർഡ് ഗോൾ നേടിയിരുന്നു. റാഷ്ഫോർഡ് തിരികെ എത്തും എങ്കിലും വരാനെ, ഫ്രെഡ്, മാർഷ്യൽ എന്നിവർ കളിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. ഫ്രെഡ് ആദ്യ ഇലവനിലേക്ക് എത്തും എന്ന് തന്നെയാണ് യുണൈറ്റഡ് ആരാധകർ പ്രതീക്ഷിക്കുന്നത്‌

Previous article“റൊണാൾഡോക്ക് കുറച്ച് നേരത്തെ യുവന്റസ് വിടാമായിരുന്നു” – കിയെല്ലിനി
Next articleസമനിലകൾ മടുത്തു, ഇനി ജയിച്ചു തുടങ്ങണം, ജയം തേടി ആഴ്‌സണൽ ഇന്ന് ആസ്റ്റൻ വില്ലക്ക് എതിരെ