“റൊണാൾഡോക്ക് കുറച്ച് നേരത്തെ യുവന്റസ് വിടാമായിരുന്നു” – കിയെല്ലിനി

Img 20211022 022128

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കുറച്ച് നേരത്തെ യുവന്റസ് വിടാമായിരുന്നു എന്ന് യുവന്റസ് ക്യാപ്റ്റൻ കിയെല്ലിനി. റൊണാൾഡോ ക്ലബ് വിടും എന്ന് തനിക്ക് അറിയാമായിരുന്നു. എന്നാൽ അദ്ദേഹത്തിന് കുറച്ചു നേരത്തെ തന്നെ ക്ലബ് വിടാമായിരുന്നു എന്ന് കിയെല്ലിനി പറഞ്ഞു. റൊണാൾഡോ ക്ലബ് വിടാൻ താമസിച്ചത് തിരിച്ചടിയായി. യുവന്റസിന് പകരക്കാരനെ കണ്ടെത്താൻ സമയം കിട്ടിയില്ല എന്നും അതുകൊണ്ട് തന്നെ ആദ്യ മത്സരങ്ങളിൽ യുവന്റസ് പരാജയപ്പെടേണ്ടി വന്നു എന്നും കിയെല്ലിനി പറഞ്ഞു.

ഓഗസ്റ്റ് തുടക്കത്തിൽ തന്നെ റൊണാൾഡോ ക്ലബ് വിട്ടിരുന്നു എങ്കിൽ ഈ ബുദ്ധിമുട്ട് ഉണ്ടാകില്ല എന്നും കിയെല്ലിനി പറഞ്ഞു. റൊണാൾഡോയ്ക്ക് യുവന്റസ് പോലെ ഒരു ടീമല്ലായിരുന്നു ഇപ്പോൾ ആവശ്യം, പകരം അദ്ദേഹത്തിന് വേണ്ടി കളിക്കുന്ന ഒരു ടീമാണ് ആവശ്യം. അത്തരം ടീമുകളിൽ അദ്ദേഹത്തിന് തിളങ്ങാൻ ആകും എന്നും കിയെല്ലിനി പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോക്ക് അനുയോജ്യമായ ടീമാണെന്നും കിയെല്ലിനി പറഞ്ഞു.

Previous articleഒളിമ്പിയകോസിനെ വീഴ്ത്തി ഫ്രാങ്ക്ഫർട്ട്, യൂറോപ്പിൽ ആദ്യ ജയം നേടി റേഞ്ചേഴ്സ്
Next articleറാഷ്ഫോർഡ് ലിവർപൂളിന് എതിരെ കളിക്കും