റാഷ്ഫോർഡ് നല്ല സ്ട്രൈക്കർ ആകില്ല എന്ന് ആൻഡി കോൾ

20201226 185929
credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മാർക്കസ് റാഷ്ഫോർഡിനെ വിമർശിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ആൻഡി കോൾ രംഗത്ത്‌. റാഷ്ഫോർഡ് ഒരിക്കലും ഒരു നല്ല സ്ട്രൈക്കർ ആകില്ല എന്ന് ആൻഡി കോൾ പറയുന്നു. റാഷ്ഫോർഡ് വലിയ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു ആൻഡി കോൾ. ഒരോ സീസണിലും 20-25 ഗോൾ അടിക്കാൻ ആവുന്ന താരമല്ല റാഷ്ഫോർഡ് എന്ന് ആൻഡി കോൾ പറയുന്നു.

എന്നാൽ കഴിഞ്ഞ സീസണിൽ 22 ഗോളുകൾ അടിച്ച റാഷ്ഫോർഡ് ഇപ്പോൾ ഈ സീസണിൽ ഇതുവരെ 16 ഗോളുകൾ അടിച്ചിട്ടുണ്ട്. അത് പരിഗണിക്കാതെയാണ് ആൻഡി കോൾ വിമർശനം ഉന്നയിച്ചത്. റാഷ്ഫോർഡും മാർഷ്യലും ഗ്രീൻവുഡും ഒന്നും നമ്പർ 9 ആകാനുള്ള അവസരം ഉപയോഗിച്ചില്ല എന്നും റാഷ്ഫോർഡ് പറഞ്ഞു. കവാനിയെ പോലൊരു സ്ട്രൈക്കർ ആവാൻ റാഷ്ഫോർഡിനാവില്ല എന്നും കവാനിയിൽ നിന്ന് യുണൈറ്റഡിന്റെ ബാക്കി മുന്നേറ്റ നിര പഠിക്കേണ്ടതുണ്ട് എന്നും കോൾ പറഞ്ഞു.

Previous articleആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനാകാതിരുന്നത് വിനയായി – വിരാട് കോഹ്‍ലി
Next articleപാപയുടെ ഇരട്ട ഗോളിൽ പഞ്ചാബിന് ജയം