പാപയുടെ ഇരട്ട ഗോളിൽ പഞ്ചാബിന് ജയം

20210209 182159
- Advertisement -

ഐ ലീഗിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിന് മൂന്നാം വിജയം. ഇന്ന് ലീഗിലെ അവസാന സ്ഥാനക്കാരായ ആരോസിനെ ആണ് പഞ്ചാബ് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പഞ്ചാബിന്റെ വിജയം. പാപ ദിയവാര നേടിയ ഇരട്ട ഗോളുകളാണ് പഞ്ചാബിന് ജയം നൽകിയത്. 35ആം മിനുട്ടിൽ ഒരു പവർഫുൾ വോളിയിലൂടെ ആയിരുന്നു പാപയുടെ ആദ്യ ഗോൾ.

രണ്ടാം പകുതിയിൽ 56ആം മിനുട്ടിൽ ജൊസേബ ബേറ്റിയയുടെ പാസിൽ നിന്ന് പാപ രണ്ടാം ഗോളും നേടി. 87ആം മിനുട്ടിൽ വെലിങ്ടൺ ഫെർണാണ്ടസ് ആണ് ആരോസിന്റെ ഗോൾ നേടിയത്. പക്ഷെ തിരിച്ചുവന്ന് സമനില നേടാൻ മാത്രം സമയം ആരോസിന് ഉണ്ടായിരുന്നില്ല. ഈ വിജയത്തോടെ 11 പോയിന്റുമായി പഞ്ചാബ് ലീഗിൽ രണ്ടാമത് എത്തി.

Advertisement