പരിക്ക് മാറിയില്ല, ലിവർപൂളിന് എതിരെ റാഷ്ഫോഡ് കളിച്ചേക്കില്ല

പ്രീമിയർ ലീഗിൽ ഒന്നാം സ്ഥനകാരായ ലിവർപൂളിന് എതിരെ മത്സരത്തിന് ഇറങ്ങും മുൻപ് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് കനത്ത തിരിച്ചടി. സ്റ്റാർ സ്‌ട്രൈക്കർ മാർക്കസ് റാഷ്ഫോഡ് പരിക്ക് കാരണം കളിച്ചേക്കില്ല എന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ. പുറം ഭാഗത്ത് ഏറ്റ പരിക്ക് കാരണം താരത്തിന് കളിക്കാനാവില്ല എന്നാണ് നിലവിലെ റിപ്പോർട്ട്.

22 വയസുകാരനായ താരം ഈ സീസണിൽ യുണൈറ്റഡിന് വേണ്ടി മികച്ച പ്രകടനമാണ്‌ പുറത്തെടുക്കുന്നത്. ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ തരമില്ലാതെ ഇറങ്ങുക എന്നത് യുണൈറ്റഡിന്റെ സാധ്യതകളെ തകർക്കുന്ന ഒന്നാണ്. ഈ സീസണിൽ യുണൈറ്റഡ് മാത്രമാണ് ലിവർപൂളിനെ ജയിക്കുന്നതിൽ നിന്ന് തടഞ്ഞത്. ഓൾഡ് ട്രാഫോഡിൽ നടന്ന ആ മത്സരം പോലെയാകില്ല യുണൈറ്റഡിന് ഞാഴാഴ്‌ച്ച നടക്കുന്ന മത്സരം എന്ന് ഉറപ്പാണ്.

Previous articleയങ് ഇറ്റലിയിലേക്ക്, യുണൈറ്റഡ് ക്യാപ്റ്റൻ സ്ഥാനം ഇനി മഗ്വയറിന്
Next articleഏകദിനത്തിലെ റൺവേട്ട, വേഗമേറിയ 1000 ലിസ്റ്റിൽ ഇടം നേടി രാഹുൽ