യങ് ഇറ്റലിയിലേക്ക്, യുണൈറ്റഡ് ക്യാപ്റ്റൻ സ്ഥാനം ഇനി മഗ്വയറിന്

- Advertisement -

ആഷ്‌ലി യങ് ഇന്റർ മിലാനിലേക്ക് പോകുന്നതോടെ ഒഴിവ് വരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ സ്ഥാനം ഹാരി മഗ്വയറിന്. യുണൈറ്റഡ് പരിശീലകൻ സോൾശ്യാർ ഇക്കാര്യം സ്ഥിതീകരിച്ചു. യുണൈറ്റഡ് സ്‌കോഡിൽ ഡി ഹെയ, രാഷ്ഫോഡ് എന്നിവരെ മറികടന്നാണ് സ്‌ഥാനം മഗ്വയറിന് ലഭിക്കുന്നത്.

26 വയസുകാരനായ സെൻട്രൽ ഡിഫൻഡർ ഈ സീസണിൽ ആണ് ലെസ്റ്ററിൽ നിന്ന് ഓൾഡ് ട്രാഫോഡിൽ എത്തുന്നത്. കളിക്കളത്തിൽ മികച്ച നേതൃത്വം നൽകുന്ന താരത്തിന്റെ ഗുണങ്ങളാണ് സ്ഥാനം ലഭിക്കാൻ കാരണമായി സോൾശ്യാർ ചൂണ്ടി കാണിച്ചത്. ഇന്റർ മിലാനിലേക്ക് പോകുന്ന യങ്ങിനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. നിലവിൽ 34 വയസുകാരനായ യങ് മറ്റൊരു ക്ലബ്ബിൽ 2 വർഷത്തെ കരാർ ലഭിക്കുമ്പോൾ പോകുന്നതിൽ കുറ്റം പറയാൻ പറ്റില്ല എന്നാണ് സോൾശ്യാർ വിലയിരുത്തിയത്.

Advertisement