“റാഷ്ഫോർഡ് ഫോമിലാകാൻ കാരണം മാർഷ്യൽ”

- Advertisement -

മാർക്കസ് റാഷ്ഫോർഡ് ഫോമിലേക്ക് തിരികെയെത്താൻ കാരണം മാർഷ്യൽ ആണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷ്യാർ. അവസാന കുറേ ആഴ്ചകളായി മാർഷ്യൽ പരിക്കേറ്റ് പുറത്തായിരുന്നു. ആ സമയത്ത് ആയിരുന്നു റാഷ്ഫോർഡ് ദയനീയ ഫോമിലേക്ക് പോയത്. സ്ട്രൈക്കറായി കളിക്കേണ്ടി വന്നതാണ് റാഷ്ഫോർഡിനെ പിറകോട്ട് അടിച്ചത് എന്ന് ഒലെ പറഞ്ഞു.

ഇപ്പോൾ മാർഷ്യൽ വന്നതോടെ സ്ട്രൈക്കർ റോളിൽ നിന്ന് റാഷ്ഫോർഡ് മാറി. താരത്തിന് ഇപ്പോൾ പിച്ചിൽ സ്വാതന്ത്ര്യം ഉണ്ട്. അത് റാഷ്ഫോർഡിനെ ഒരുപാട് സഹായിക്കുന്നു എന്നും ഒലെ പറഞ്ഞു. മാർഷ്യലും റാഷ്ഫോർഡും തമ്മിൽ ഉള്ള കൂട്ടുകെട്ടും ഇരുതാരങ്ങളെയും പരസ്പരം സഹായിക്കുന്നതായും ഒലെ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ചെൽസിക്ക് എതിരെ റാഷ്ഫോർഡ് ഇരട്ട ഗോളുകൾ നേടിക്കൊണ്ട് വിജയ ശില്പിയായിരുന്നു.

Advertisement