സ്ഥിരം വമ്പൻ താരങ്ങൾ ഇല്ലാതെ പ്രീമിയർ ലീഗ് ബെസ്റ്റ് പ്ലെയർ അവാർഡ് നോമിനേഷനുകൾ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒക്ടോബറിലെ മികച്ച താരത്തിനുള്ള അവാർഡ് നോമിനേഷനുകൾ പ്രഖ്യാപിച്ചു. സ്ഥിരം അവാർഡുകൾ വാങ്ങാറുള്ള കളിക്കാരിൽ ആരും ഇല്ല എന്നതാണ് ഒക്ടോബറിലെ ലിസ്റ്റിന്റെ പ്രത്യേകത.

ചെൽസി താരം വില്ലിയൻ, സിറ്റി താരം ഇൽകായ് ഗുണ്ടഗൻ, ഷെഫീൽഡ് ഗോളി ഡീൻ ഹെൻഡേഴ്സൻ, ലെസ്റ്റർ താരം യൂരി ടീലമാൻസ്, ലെസ്റ്ററിന്റെ തന്നെ സ്‌ട്രൈക്കർ ജാമി വാർഡി, വില്ല ക്യാപ്റ്റൻ ജാക് ഗ്രിലിഷ് എന്നിവർക്കാണ് ഇത്തവണ നോമിനേഷൻ ലഭിച്ചത്. ആരാധകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ വൈകാതെ തന്നെ വിജയിയെ പ്രഖ്യാപിക്കും.

Advertisement