റാഷ്ഫോർഡിന് അവസരം നൽകുന്നില്ല എന്ന് പറഞ്ഞവർക്ക് മറുപടിയുമായി മൗറീനോ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മാർകസ് റാഷ്ഫോർഡിന് മൗറീനോ കൂടുതൽ അവസരം നൽകുന്നില്ല എന്ന് പറഞ്ഞവർക്ക് കനത്ത മറുപടിയുമായി പരിശീലകൻ മൗറീനോ. മാഞ്ചസ്റ്റർ യുണൈറ്റഡിനെയും തന്നെയും വിമർശിക്കുക മാത്രമാണ് പലരുടെയും പണി എന്ന് പറഞ്ഞു കൊണ്ട് തുടങ്ങിയ മൗറീനോ റാഷ്ഫോർഡ് യുണൈറ്റഡിൽ കളിച്ച മത്സരങ്ങളുടെ കണക്കു തന്നെ നിരത്തി.

അവസാന രണ്ട് വർഷങ്ങളിൽ 105 മത്സരങ്ങളാണ് റാഷ്ഫോർഡ് യുണൈറ്റഡിനായി കളിച്ചത് എന്ന് മൗറീനോ ഓർമ്മിപ്പിച്ചു. 20കാരനായ താരം ഈ കാലയളവിൽ 5744 മിനുട്ടിന്റെ ഫുട്ബോൾ കളിച്ചു, അഞ്ചു ഫൈനലുകളുടെയും ഭാഗമായി റാഷ്ഫോർഡ്. അതുകൊണ്ട് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് അറിയാം താൻ എന്താണ് റാഷ്ഫോർഡിനും ഷോയ്ക്കും മക്ടോമിനെയ്ക്കും ഒക്കെ ഈ ക്ലബിൽ നൽകുന്നത് എന്ന്. യുവതാരങ്ങളെ വളർത്തലാണ് ഈ ക്ലബിന്റെ ശീലം എന്നും മൗറീനോ കൂട്ടി ചേർത്തു.

ഇംഗ്ലണ്ടിനാറ്റി അവസാന രണ്ടു മത്സരങ്ങളിൽ റാഷ്ഫോർഡ് ഗോൾ അടിച്ചതോടെ ആയിരുന്നു റാഷ്ഫോർഡിന് അവസരമില്ല എന്ന വിമർശനങ്ങൾ ഉയർന്നത്. മറ്റു ക്ലബുകൾ യുവതാരങ്ങൾക്ക് കൊടുക്കുന്ന അവസരങ്ങളെയും മൗറീനോ കളിയാക്കി. റാഷ്ഫോർഫ് സൊളാങ്കിയോ, ലോഫ്റ്റസ് ചീകോ അല്ലായെന്നും റാഷ്ഫോർഡ് യുണൈറ്റഡിന്റെ കളിക്കാരനാണെന്നും മൗറീനോ ഓർമ്മിപ്പിച്ചു.

Advertisement