ഡാലോട്ടും റോഹോയും തിരിച്ച് എത്തുന്നു

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടീമിൽ നിന്ന് ആശ്വാസമായ വാർത്തയും വരുന്നു. നീണ്ട കാലമായി പരിക്കിന്റെ പിടിയിലായിരുന്ന പുതിയ സൈനിംഗ് ഡാലോട്ടും അർജന്റീന ഡിഫൻഡർ മാർക്കസ് റോഹോയും പരിക്ക് ഭേദമായി തിരിച്ച് എത്തുന്നതായി മൗറീനോ പറഞ്ഞു. ഇരുരും സീനിയർ ടീമിൽ എത്താൻ അടുത്തെന്നും മൗറീനോ പറഞ്ഞു. ഇന്ന് നടക്കുന്ന റീഡിംഗിനെതിരായ യുണൈറ്റഡ് അണ്ടർ 23 ടീമിന്റെ മത്സരത്തിൽ ഇരുവരും പങ്കെടുക്കും.

അവിടെ 90 മിനുട്ട് കളിക്കാൻ ഇരുവർക്കും സാധിക്കുകയാണെങ്കിൽ അടുത്ത ആഴ്ച മുതൽ ഇരുവരും സീനിയർ ടീമിന്റെ മാച്ച് സ്ക്വാഡിൽ ഉണ്ടാകുമെന്നും മൗറീനോ പറഞ്ഞു. ആശ്വാസ വാർത്തക്ക് ഇടയിൽ ഒരു പുതിയ പരിക്കിന്റെ വാർത്ത കൂടെ യുണൈറ്റഡ് ക്യാമ്പിൽ ഉണ്ട്. സ്പാനിഷ് മിഡ്ഫീൽഡർ ആൻഡർ ഹെരേരയ്ക്കാണ് പുതുതായി പരിക്കേറ്റത്. താരം വാറ്റ്ഫോർഡിനെതിരെ കളിക്കാൻ സാധ്യതയില്ല.

നേരത്തെ തന്നെ നാല് പ്രധാന താരങ്ങൾ വാറ്റ്ഫോർഡിനെതിരെ ഉണ്ടാവില്ല എന്ന് ഉറപ്പായിരുന്നു ലൂക് ഷോ, ഫെല്ലൈനി, ജോൺസ്, റാഷ്ഫോർഡ് എന്നിവരുടെ സേവനമാണ് യുണൈറ്റഡിന് നാളെ നഷ്ടമാവുക.

Advertisement