മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പിംഗ് കോച്ച് ലിവർപൂളിലേക്ക്

- Advertisement -

മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഗോൾകീപ്പിങ് കോച്ചായിരുന്ന ജാക്ക് റോബിൻസൺ ലിവർപൂളിലേക്ക് എത്തുന്നു‌. ലിവർപൂളിന്റെ നിലവിലെ ഗോൾകീപ്പിംഗ് കോച്ച് അച്ടെർബെർഗിന്റെ ജോലി ഭാരം കുറക്കാനിണ് റോബിൻസണെ ലിവർപൂൾ നിയമിക്കാനൊരുങ്ങുന്നത്. ഇപ്പോൾ സീനിയർ ടീമിലെ ഗോൾ കീപ്പർമാരെയും യുവ ഗോൾകീപ്പർമാാരെയും ഒക്കെ പരിശീലിപ്പിക്കുന്നത് ഒരേ ഒരു പരിശീലകനാണ്.

ഇതിന് അവസാനം കണ്ടെത്താനാണ് പുതിയ നിയമനം. ഇപ്പോൾ ഇംഗ്ലീഷ് എഫ് എയ്ക്കു കീഴിലാണ് ജാക്ക് റോബിൻസൺ ജോലി ചെയ്യുന്നത്. മുമ്പ് ഏഴ് വർഷത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രവർത്തിച്ച ആളാണ് റോബിൻസൺ. എഡ്വിൻ വാൻ ഡെർ സറും, ഡിഹിയയും ഒക്കെ റോബിൻസണ് കീഴിൽ പരിശീലനം നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് അണ്ടർ 17 ടീമിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

Advertisement