മാർക്കസ് റാഷ്ഫോർഡ് സീസണിലെ ആദ്യ രണ്ടു മാസം കളിക്കില്ല

20210606 130258
Credit; Twitter

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സീസൺ ആരംഭിക്കുമ്പോൾ അവരുടെ പ്രധാന താരമായ മാർക്കസ് റാഷ്ഫോർഡ് ഒപ്പം ഉണ്ടാകില്ല. താരം പരിക്ക് മാറാനായി ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ സീസൺ തുടക്കത്തിൽ രണ്ടു മാസം റാഷ്ഫോർഫ് പുറത്തിരിക്കും. ഒരുപാട് പ്രീമിയ ലീഗ് മത്സരങ്ങളും ചാമ്പ്യൻസ് ലീഗിലെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും റാഷ്ഫോർഡിന് നഷ്ടമാകും.

ഇംഗ്ലീഷ് താരം മാർക്കസ് റാഷ്ഫോർഡ് ഒരു സീസണോളമായി പരിക്കുകൾ സഹിച്ചാണ് കളിക്കുന്നത്. തന്റെ തോളിനേറ്റ പരിക്കിൽ നിന്ന് രക്ഷപ്പെടാൻ നേരത്തെ തന്നെ ഡോക്ടർമാർ റാഷ്ഫോർഡിനോട് ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നു. എങ്കിലും അതു വക വെക്കാതെ കളിക്കുകയായിരുന്നു താരം. അവസാന രണ്ടു സീസണിലും ഇരുപതോ അതിലധികമോ ഗോളുകൾ യുണൈറ്റഡിനായി സ്കോർ ചെയ്ത താരത്തെ ക്ലബ് കാര്യമായി തന്നെ മിസ്സ് ചെയ്യും.

Previous articleആഴ്സണൽ ആഴ്സണൽ തന്നെ, പ്രീസീസൺ പരാജയത്തോടെ ആരംഭിച്ചു
Next articleഈസ്റ്റ് ബംഗാളിൽ തിളങ്ങിയ ബ്രൈറ്റ് ഇനി ചാമ്പ്യൻഷിപ്പിൽ കളിക്കും