ആഴ്സണൽ ആഴ്സണൽ തന്നെ, പ്രീസീസൺ പരാജയത്തോടെ ആരംഭിച്ചു

Img 20210714 025501

പ്രീമിയർ ലീഗ് ക്ലബായ ആഴ്സണലിന് ഒരു മാറ്റവും ഇല്ല. അവർ പുതിയ സീസണായുള്ള ഒരുക്കത്തിന്റെ ഭാഗമായി ഇറങ്ങിയ ആദ്യ പ്രീസീസൺ മത്സരത്തിൽ പരാജയപ്പെട്ടു. ഹിബെർനിയൻ ആണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആഴ്സണലിനെ പരാജയപ്പെടുത്തിയത്. പ്രീസീസൺ ആയതു കൊണ്ട് തന്നെ ഫലത്തിൽ കാര്യമില്ല എങ്കിലും ആഴ്സണൽ പരാജയപ്പെട്ട വിധം ആണ് ഇന്ന് ചർച്ചാ വിഷയമാകുന്നത്.

ആദ്യ ഗോൾ ആഴ്സണൽ വഴങ്ങിയത് ഗോൾ കീപ്പർ ആർതുറിന്റെ വലിയ പിഴവിൽ നിന്നായിരുന്നു. ബോയ്ല് ആണ് ഹിബെർനിനായി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 69ആം മിനുട്ടിൽ മക്കായി ലീഡ് ഇരട്ടിയാക്കി. പിന്നാലെ 73ആം മിനുട്ടിൽ ആഴ്സണലിന് ഒരു പെനാൾട്ടി ലഭിച്ചു എങ്കിലും പെപെയ്ക്ക് പന്ത് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. എമിലെ സ്മിത് റോ ആണ് ആഴ്സണലിന്റെ ആശ്വാസ ഗോൾ അവസാനം നേടിയത്. ഇനി ഞായറാഴ്ച റേഞ്ചേഴ്സിന് എതിരെയാണ് ആഴ്സണലിനെ അടുത്ത സന്നഹ മത്സരം.

Previous articleദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് അയര്‍ലണ്ട് ക്രിക്കറ്റിന് ചരിത്ര നിമിഷം, 43 റൺസ് വിജയം
Next articleമാർക്കസ് റാഷ്ഫോർഡ് സീസണിലെ ആദ്യ രണ്ടു മാസം കളിക്കില്ല