ഈസ്റ്റ് ബംഗാളിൽ തിളങ്ങിയ ബ്രൈറ്റ് ഇനി ചാമ്പ്യൻഷിപ്പിൽ കളിക്കും

20210713 225427

കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനായി ഗംഭീര പ്രകടനം നടത്തിയ ബ്രൈറ്റ് എനോബകരെ ഇത്തവണ ഐ എസ് എല്ലിൽ ഉണ്ടാവില്ല. ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ക്ലബായ കൊവൻട്രി സിറ്റിയാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. താരം ഈസ്റ്റ് ബംഗാളിൽ തുടരാൻ ആഗ്രഹിച്ചിരുന്നു എങ്കിലും ക്ലബ് ഉടമകളും സ്പോൺസർമാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാത്തതിനാൽ ആണ് താരം ക്ലബ് വിട്ടത്.

ഈസ്റ്റ് ബംഗാളിൽ കഴിഞ്ഞ സീസണിൽ 12 മത്സരങ്ങൾ കളിച്ച താരം മൂന്ന് ഗോളുകളും ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിരുന്നു. ഐ എസ് എൽ ഡിഫൻഡേഴ്സിനെ ഒക്കെ വട്ടം കറക്കാൻ ബ്രൈറ്റിന് കഴിഞ്ഞ സീസണിൽ ആയിരുന്നു. നൈജീരിയൻ യുവതാരം മുമ്പും കൊവൻട്രിയിൽ കളിച്ചിട്ടുണ്ട്. 23കാരനായ താരം നൈജീരിയയുടെ അണ്ടർ 23 ടീമിന്റെ ഭാഗമായിട്ടുള്ള താരമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്സിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ബ്രൈറ്റ്. അഞ്ചു വർഷത്തോളം വോൾവ്സിന്റെ സീനിയർ ടീമിനൊപ്പം താരം ഉണ്ടായിരുന്നു. ഇംഗ്ലണ്ടിൽ തന്നെ വീഗൻ അത്ലറ്റിക്കിന് വേണ്ടിയും ബ്രൈറ്റ് കളിച്ചിട്ടുണ്ട്.

Previous articleമാർക്കസ് റാഷ്ഫോർഡ് സീസണിലെ ആദ്യ രണ്ടു മാസം കളിക്കില്ല
Next articleകൂറ്റന്‍ സ്കോര്‍ നേടിയിട്ടും രക്ഷയില്ല, പാക്കിസ്ഥാനെ മൂന്നാം ഏകദിനത്തിലും കെട്ടുകെട്ടിച്ച് ഇംഗ്ലണ്ട്