ഫുൾഹാമിനെ തിരിച്ചു കൊണ്ടുവരും – റാനിയേരി

- Advertisement -

പ്രീമിയർ ലീഗ് ടീമായ ഫുൾഹാമിനെ തിരികെ കൊണ്ട് വരുമെന്ന് പുതിയ പരിശീലകൻ ക്ലൗഡിയോ റാനിയേരി. ഇംഗ്ലണ്ടിലേക്ക് വീണ്ടുമൊരു തിരിച്ചു വരവാണ് ക്ലൗഡിയോ റാനിയേരി നടത്തിയത്. സ്ലവക ജോകനോവിച്ചിന്റെ പകരക്കാരനായിട്ടാണ് ക്ലൗഡിയോ റാനിയേരി ഫുൾഹാമിൽ എത്തിയത്.

കഴിഞ്ഞ സീസണിന്റെ അവസാനമാണ് ലീഗ് വൺ ക്ലബായ നാന്റ്സ് റാനിയേരി വിട്ടത്. ലെസ്റ്റർ സിറ്റിയെ ഇംഗ്ളീഷ് പ്രീമിയർ ലീഗ് കിരീടം ചൂടിച്ചാണ് ക്ലൗഡിയോ റാനിയേരി ഇംഗ്ലണ്ട്നോട് വിടവാങ്ങിയത് . റോമാ,യുവന്റസ്,ചെൽസിയ, മൊണാക്കോ തുടങ്ങി നിരവധി ടീമുകളെ അറുപത്തിയേഴ്‌കാരനായ റാനിയേരി പരിശീലിപ്പിച്ചിട്ടുണ്ട്. ഗ്രീക്ക് ദേശീയ ടീമിനെയും റാനിയേരി പരിശീലിപ്പിച്ചിട്ടുണ്ട്.

Advertisement